ചാലക്കുടി: പോട്ട ആശ്രമത്തിൽ പത്തുദിവസം നീളുന്ന പോട്ട പന്തക്കുസ്ത കൺവെൻഷൻ 15 മുതൽ 24 വരെ നടത്തും.
15നു രാവിലെ 10ന് ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദിവ്യബലിക്കു ബിഷപ് മുഖ്യകാർമികത്വം വഹിക്കും.
ദിവസേന രാവിലെ 9.30 മുതൽ രണ്ടുവരെയാണ് കൺവെൻഷൻ. പ്രശസ്ത വചനപ്രഘോഷകർ കൺവൻഷൻ നയിക്കും.
ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കു പോട്ട ആശ്രമത്തിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നതായി ഡയറക്ടർ ഫാ. ബിനോയ് ചക്കാനിക്കുന്നേൽ അറിയിച്ചു.